ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; മകരവിളക്ക് ദിവസം സമ്മാനിക്കും

thambi

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്. സർവമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

സ്വാമി അയ്യപ്പൻ അടക്കമുള്ള 85 സിനിമകൾക്ക് തിരക്കഥയും സംഭാഷണവും ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാന ആൽബങ്ങളിലൂടെയും ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ അയ്യപ്പ ഭക്തിഗാനങ്ങൾ ഏറെ പ്രസിദ്ധമാണ്. മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ എട്ട് മണിക്ക് സന്നിധാനം ഓഡിറ്റോറിയത്തിൽ വെച്ചാണ് പുരസ്‌കാര സമർപ്പണം.
 

Share this story