ഹർത്താൽ: ഈരാറ്റുപേട്ടയിൽ പോപുലർ ഫ്രണ്ടുകാരും പോലീസും തമ്മിൽ സംഘർഷം

pfi

പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നതിനിടെ ഈരാറ്റുപേട്ടയിൽ പോപുലർ ഫ്രണ്ടുകാരും പോലീസും തമ്മിൽ സംഘർഷം. പ്രതിഷേധക്കാരെ പോലീസ് വിരട്ടിയോടിച്ചു. വാഹനം തടഞ്ഞ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. നൂറോളം പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം തന്നെ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്

വ്യാപക അക്രമമാണ് പോപുലർ ഫ്രണ്ടുകാർ ഹർത്താലിന്റെ മറവിൽ അഴിച്ചുവിട്ടത്. പലയിടത്തും പോപുലർ ഫ്രണ്ടുകാർ അഴിഞ്ഞാടി. നിരവധി വാഹനങ്ങൾ അക്രമികൾ തകർത്തു. അമ്പതോളം കെഎസ്ആർടിസി ബസുകൾ തന്നെ ഇവർ എറിഞ്ഞു തകർത്തു. അതേസമയം ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താലിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.
 

Share this story