ഹർത്താൽ: കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 29ലേക്ക് മാറ്റി

lottery

കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റി. ഇന്ന് പോപുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്നാണ് മാറ്റം. ഭാഗ്യക്കുറി ടിക്കറ്റുകൾ വിൽപ്പന നടത്താൻ കഴിയാതെ ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും കൈവശം ബാക്കി നിൽക്കാൻ സാധ്യതയുണ്ട്. ഇതേ തുടർന്നാണ് സെപ്റ്റംബർ 24നു നറുക്കെടുപ്പ് നടത്തേണ്ടിയിരുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ (KR-568) നറുക്കെടുപ്പ് കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം 2005, ഭേദഗതി നിയമം 2008 ചട്ടം 8(6)ന് വിധേയമായി സെപ്റ്റംബർ 29നു രണ്ട് മണിയിലേക്കു മാറ്റി നടത്തുന്നതിന് തീരുമാനിച്ചത്.

Share this story