വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ചു; യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത: ഒരാളുടെ നില ഗുരുതരം
Jan 8, 2023, 17:14 IST

ഇടുക്കി: ഇടുക്കി അടിമാലിയിൽ മദ്യപിച്ച 3 യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത. ആരോഗ്യ നില മോശമായതിനെതുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി. വഴിയിൽ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി.
അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.