പ്രധാനമന്ത്രി അടക്കമുള്ളവരോട് ബന്ധമുണ്ട്; ഇത് കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കും: കെവി തോമസ്

thomas

ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എന്ന പദവി ചോദിച്ചു വാങ്ങിയതല്ലെന്ന് കെ വി തോമസ്. ഡൽഹിയിൽ പോകുമ്പോൾ കോൺഗ്രസ് നേതാക്കളെ കാണാറുണ്ട്. യെച്ചൂരിയോടും മറ്റ് നേതാക്കളോടും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് ഒരുമിച്ച് നിൽക്കണം. അതാണ് കെ റെയിലിന് പിന്തുണ നൽകിയത്. 

വാർഡ് പ്രസിഡന്റായി തുടങ്ങിയ ആളാണ്. എല്ലാവരെയും യോജിപ്പിച്ച് നിർത്തി. എന്നെ പുറന്തള്ളിയത് കോൺഗ്രസാണ്. വികസന കാര്യത്തിൽ പിണറായി വിജയൻ സർക്കാർ ഒരുപാട് മുന്നോട്ടുപോയി. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കും. പ്രധാനമന്ത്രി അടക്കമുള്ളവരോട് ബന്ധമുണ്ട്. ഇത് കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും കെവി തോമസ് പറഞ്ഞു.
 

Share this story