താൻ മതേതരവാദി, നായർ ബ്രാൻഡായി ആരും പ്രൊജക്ട് ചെയ്തിട്ടില്ല: സുകുമാരൻ നായർക്ക് ചെന്നിത്തലയുടെ മറുപടി

Ramesh Chennithala

എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നായർ ബ്രാൻഡ് ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ല. കോൺഗ്രസ് പാർട്ടിയും താനും എന്നും ഉയർത്തിപ്പിടിക്കുന്നത് മതേതര നിലപാടാണ്. അങ്ങനെ തന്നെ തുടരുമെന്നും ചെന്നിത്തല പ്രതികരിച്ചു

തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ചതു കൊണ്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പിൽ തോറ്റതെന്ന സുകുമാരൻ നായരുടെ വിമർശനം ചെന്നിത്തല തള്ളി. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തി കാട്ടിയിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു
 

Share this story