കയ്യും കെട്ടി വായും പൊത്തി നോക്കിയിരിക്കില്ല; കെ സുധാകരനെതിരെ യൂത്ത് കോൺഗ്രസ്

sudhakaran

യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിമർശനം. ആർ എസ് എസിനോട് കെ സുധാകരൻ സ്വീകരിച്ച മൃദുസമീപനം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിമർശനം. പാർട്ടിക്കുള്ളിൽ എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആർ എസ് എസിനെ താങ്ങി നിർത്തുന്നുവെന്ന രീതിയിൽ സംസാരിച്ചാൽ നാക്കുപിഴയായി കണക്കാക്കി കയ്യും വായും പൊത്തി മിണ്ടാതിരിക്കാനാകില്ല

അങ്ങനെ പറയുന്നവർ ഒറ്റുകാരാണ്. ശശി തരൂരിന് ഭ്രഷ്ട് കൽപ്പിക്കാനാകില്ല. അത് തുടർന്നാൽ അദ്ദേഹത്തിന് യൂത്ത് കോൺഗ്രസ് വേദി നൽകും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസ് തിരിച്ചെടുക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
 

Share this story