മുസ്ലിം വ്യക്തിനിയമ വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി

high court

മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി. വിവാഹത്തിലെ കക്ഷികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്‌സോ കുറ്റം നിലനിൽക്കും. വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നതെന്നും കോടതി പറഞ്ഞു

ജസ്റ്റിസ് ബച്ചു കുര്യന്റേതാണ് പരാമർശം. പശ്ചിമ ബംഗാൾ സ്വദേശിയായ 31കാരന്റെ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കി എന്നായിരുന്നു കേസ്‌
 

Share this story