ഹർത്താലിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാൻ ഹൈക്കോടതി നിർദേശം; സ്വമേധയാ കേസെടുത്തു

high court

പോപുലർ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യ സ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടു

ഹർത്താലിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാനും കോടതി ആവശ്യപ്പെട്ടു. മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് മാധ്യമങ്ങൾ ജനങ്ങളെ അറിയിക്കണം. മിന്നൽ ഹർത്താൽ അംഗീകരിക്കാൻ കഴിയില്ല. ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹർത്താൽ. ഇത് നേരത്തെയുള്ള ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായുള്ള പ്രഖ്യാപനമാണ്. അതുകൊണ്ട് തന്നെ പോപുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചു

ഹർത്താലിന്റെ മറവിൽ പോപുലർ ഫ്രണ്ടുകാർ നടത്തുന്ന വ്യാപക അക്രമങ്ങളിൽ കർശന നടപടിയെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. പൊതുമുതൽ നശിപ്പിക്കലും സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കലിനുമെതിരെ പ്രത്യേകം കേസെടുകളെടുത്ത് അക്രമികൾക്കെതിരെ കടുത്ത നടപടികളെടുക്കണമെന്നാണ് കോടതി സർക്കാരിന് നിർദേശം നൽകിയത്.
 

Share this story