പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി

plastic

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജി എസ് എമ്മിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് നിരോധനമേർപ്പെടുത്തിയ നടപടിയാണ് റദ്ദാക്കിയത്. ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചാണ് സർക്കാർ തീരുമാനം റദ്ദാക്കിയത്

നിരോധനമേർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. നിരോധനത്തിന് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം അധികാരം കേന്ദ്രസർക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.
 

Share this story