അതിവേഗ ഇന്റർനെറ്റ് കൊച്ചിയിലും; ജിയോയുടെ 5 ജി സേവനം ഇന്ന് മുതൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

5g

റിലയൻസ് ജിയോയുടെ 5 ജി സേവനം കൊച്ചിയിലും. കൊച്ചി നഗരസഭ പരിധിയിൽ തെരഞ്ഞെടുത്ത ചില ഇടങ്ങളിൽ ഇന്ന് മുതൽ 5ജി സേവനും ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയൻ 5 ജി സേവനത്തിന്റഎ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കും. 

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5 ജി, വിദ്യാഭ്യാസ, മെഡിക്കൽ, തൊഴിൽ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നതിൽ വിശദമായ അവതരണവും നടക്കും. തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5 ജി ലഭിക്കുക. 

ഇതിന് ശേഷം തെരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാൾ 10 ഇരട്ടി ഡാറ്റാ വേഗതയാണ് 5 ജിയിൽ പ്രതീക്ഷിക്കുന്നത്.
 

Share this story