തൃശ്ശൂർ പൂരത്തിന്റെ വലുപ്പമാണ് തന്റെ വലുപ്പം; മേള പ്രമാണി സ്ഥാനത്ത് നിന്ന് നീക്കിയതിൽ പെരുവനം

peruvanam

തൃശ്ശൂർ പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് നീക്കിയ നടപടി അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടൻ മാരാർ. തൃശ്ശൂർ പൂരത്തിന്റെ വലുപ്പമാണ് തന്റെ വലുപ്പം. പാറമേക്കാവ് ദേവസ്വം ബോർഡ് തീരുമാനത്തിൽ പരാതിയില്ല. പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പെരുവനം പറഞ്ഞു

മറ്റുള്ളവർക്കും അവസരം ലഭിക്കണം. അനിയൻ മാരാർ മികച്ച കലാകാരനാണ്. തീരുമാനം തന്റെ നന്മക്ക് വേണ്ടിയാണ്. ദേവസ്വവുമായി പ്രശ്‌നങ്ങളില്ല. പാറമേക്കാവിനൊപ്പം തുടരുമെന്നും പെരുവനം പറഞ്ഞു. വേലയ്ക്കിടയിൽ പ്രശ്‌നങ്ങളുണ്ടായിട്ടില്ല. ആശയവിനിമയത്തിൽ പ്രശ്‌നമുണ്ടായി. ഭാരവാഹികളുടെ സന്ദേശം കണ്ടില്ല. മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പെരുവനം പറഞ്ഞു

ഈ വർഷത്തെ ഇലഞ്ഞിത്തറ മേളത്തിന് പ്രമാണി സ്ഥാനം വഹിക്കുന്നത് അനിയർ മാരാർ ആയിരിക്കുമെന്നാണ് പാറമേക്കാവ് അറിയിച്ചത്. കഴിഞ്ഞ 25 വർഷമായി പ്രമാണി സ്ഥാനം വഹിച്ചത് പെരുവനം ആയിരുന്നു.
 

Share this story