കൊച്ചിയിൽ ഭാര്യയെ കൊന്ന് കുഴിച്ചിട്ടു; ഭര്‍ത്താവ് അറസ്റ്റിൽ

Rafi Police

കൊച്ചി: വൈപ്പിനില്‍ ഒരു വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ മരണം കൊലപാതകം. കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി മൃതദേഹം കണ്ടെത്തിയത്.  എടവനക്കാട് വാചാക്കല്‍ സജീവന്‍റെ ഭാര്യ രമ്യയാണ് മരിച്ചത്. ഭര്‍ത്താവ് സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

ഒന്നര വർഷം മുമ്പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണമാണ് കൊലപാതകത്തിൽ എത്തി നിൽക്കുന്നത്. താൻ രമ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ച് മൂടികയായിരുന്നെന്നാണ് ഭർത്താവ് സജീവൻ നൽകിയ മൊഴി.  ഒന്നര വര്‍ഷം മുന്‍പാണ് രമ്യയെ കാണാതായത്. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് രമ്യയെ കാണാതായത്. 

വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു വൈപ്പിൻ സ്വദേശികളായ കൊല്ലപ്പെട്ട രമ്യയും ഭർത്താവ് സജീവനും. അതിനിടയിലാണ് രമ്യയെ കാണാതാവുന്നത്. അയൽവാസികൾ വിവരമന്വേഷിച്ചപ്പോൾ ബെംഗ‌ളരുവിൽ ജോലി കിട്ടിയ രമ്യ അങ്ങോട്ട്  പോയെന്നും  പിന്നീട് ജോലി തേടി വിദേശത്തേക്കും പോയെന്നാണ് ഭര്‍ത്താവ് നാട്ടുകാരോട് പറഞ്ഞിരുന്നത്.  ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ കഴിഞ്ഞ മാസങ്ങളിൽ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു.

ഇതോടെ സജീവൻ ഭാര്യയെ കാണ്മാനില്ലെന്ന് പൊലീസിൽ ഒരു പരാതി നൽകി. പത്തനംതിട്ടയിലെ നരബലി കേസ് വന്നതോടെ പൊലീസ് മിസിംഗ് കേസുകളിൽ കാര്യമായ അന്വേഷണം നടത്തി വരുന്നതിന്‍റെ ഭാഗമായി  രമ്യയുടെ തിരോധാനത്തിൽ ശക്തമായ അന്വേഷണം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്. ഭാര്യയെ താൻ കൊന്ന് മൃതദേഹം പറമ്പിൽ തന്നെ കുഴിച്ച് മൂടിതായി സജീവൻ പൊലീസിൽ മൊഴി നൽ‌കി. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് കൃത്യമായ വിവരം പുറത്തു വന്നിട്ടില്ല

Share this story