വ്യാജ എഫ് ബി ഐഡിയുണ്ടാക്കി ഹണിട്രാപ്പ്; നെയ്യാറ്റിൻകരയിൽ യുവാവ് അറസ്റ്റിൽ

vishnu

ഓൺലൈൻ ഹണിട്രാപ്പ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയ കേസിൽ നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട സ്വദേശിയായ യുവാവ് അറസ്റ്റിൽ. ശ്രീജഭവനിൽ എസ് വിഷ്ണു(25)വാണ് അറസ്റ്റിലായത്. യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്

നഗ്നഫോട്ടോ കുടുംബത്തിനും വീട്ടുകാർക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2018 മുതൽ പണം തട്ടുകയായിരുന്നു വിഷ്ണു. കഴിഞ്ഞ ദിവസം 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പോലീസിന്റെ നിർദേശപ്രകാരം യുവാവ് 20 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചു. പണം വാങ്ങാൻ കിളിമാനൂരിലെത്തിയ വിഷ്ണുവിനെ പോലീസ് പിടികൂടുകയായിരുന്നു.
 

Share this story