ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല, ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം: ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ

high court

ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ. വിദ്യാർഥികളെ ഹോസ്റ്റലിൽ നിർത്തുന്നത് പഠിക്കാനാണ്. കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. രാത്രി 11ന് ശേഷവും റീഡിംഗ് റൂമുകൾ തുറന്നുവെക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിനാണ് സർവകലാശാലയുടെ മറുപടി

മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിന്റെ കാര്യത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പാക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്ക് ഹൈക്കോടതി നിർദേശം നൽകി. പുതിയ ഉത്തരവിന്റെ സാഹചര്യത്തിൽ ക്യാമ്പസുകളിലെ റീഡിംഗ് റൂമുകൾ രാത്രിയും പ്രവർത്തിക്കാമോ എന്ന കാര്യത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി

കുട്ടികൾ ആവശ്യപ്പെട്ടാൽ റീഡിംഗ് റൂമുകൾ രാത്രി തുറക്കുന്ന കാര്യത്തിൽ പ്രിൻസിപ്പൽമാർ തീരുമാനമെടുക്കണം. രാത്രി 9.30ന് ശേഷം കുട്ടികൾക്ക് ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാമോ എന്ന കാര്യത്തിലും സർക്കാർ മറ്റന്നാൾ നിലപാട് അറിയിക്കണം.
 

Share this story