സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരി തെളിയാൻ മണിക്കൂറുകൾ ബാക്കി; സ്വർണക്കപ്പ് കോഴിക്കോട് എത്തി

fest

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് കോഴിക്കോട് എത്തി. കൂടുതൽ സുരക്ഷ ഒരുക്കിയാണ് നൂറ്റിപതിനേഴര പവൻ വരുന്ന സ്വർണക്കപ്പ് പാലക്കാട് നിന്ന് കോഴിക്കോടേക്ക് എത്തിച്ചത്. കോഴിക്കോട് മന്ത്രിമാരായ വി ശിവൻകുട്ടി, മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് കപ്പ് ഏറ്റുവാങ്ങി. 

മത്സരാർഥികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. മോഡൽ സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രജിസ്‌ട്രേഷൻ കൗണ്ടർ ഉദ്ഘാടനം ചെയ്തു. മത്സരത്തിനെത്തിയ ആദ്യ ജില്ലാ ടീമിന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി. മന്ത്രിമാരും സ്വീകരിക്കാനായി എത്തിയിരുന്നു.

പ്രധാന വേദിയായ വെസ്റ്റ് ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും. നാളെ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.
 

Share this story