കോട്ടയത്ത് ബൈക്കിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു
Wed, 11 Jan 2023

കോട്ടയം പാമ്പാടി എട്ടാം മൈലിൽ ബൈക്കും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികയായിരുന്ന വീട്ടമ്മ മരിച്ചു. മീനടം ചകിരിപ്പാടം ഷൈനി സാം(48) ആണ് മരിച്ചത്. കെകെ റോഡിൽ ഉച്ചയ്ക്കായിരുന്നു അപകടം. മകന്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ബൈക്ക് ഓടിച്ചിരുന്ന മകൻ അഖിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. അതിവേഗതയിൽ വന്ന ടോറസ് ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണ ഷൈനിയുടെ ദേഹത്ത് കൂടിയാണ് ലോറി കയറിയിറങ്ങിയത്. ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.