ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്; വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 89,971 പേർ
Wed, 4 Jan 2023

ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്. വിർച്വൽ ക്യൂ വഴി 89,971 പേരാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ തിരക്ക് അൽപ്പം കുറഞ്ഞെങ്കിലും രാത്രിയോടെ വലിയ തോതിൽ തീർഥാടകരെത്തിയിരുന്നു. പരമ്പരാഗത കാനനപാത വഴിയെത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്
കഴിഞ്ഞ ദിവസം മാളികപ്പുറം വെടിപ്പുരയിൽ കതിന പൊട്ടി അപകടമുണ്ടായിരുന്നു. സന്നിധാനത്തെ രണ്ട് കതിനപ്പുരകളും പ്രവർത്തിച്ചത് മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കതിനക്ക് തീപിടിച്ച് അപകടമുണ്ടായപ്പോൾ തീയണക്കാനുള്ള വെള്ളം പോലും പരിസരത്ത് ഉണ്ടായിരുന്നില്ല.