തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട; 158 കോടിയുടെ ഹെറോയിനുമായി രണ്ട് പേർ പിടിയിൽ

heroin

തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരിമരുന്ന് വേട്ട. 158 കോടി രൂപ വില മതിക്കുന്ന ഹെറോയിൻ  പിടികൂടി. ആഫ്രിക്കയിൽ നിന്ന് എത്തിച്ച ഹെറോയിനാണ് പിടികൂടിയത്. ഇത് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവർ അറസ്റ്റിലായി. 22 കിലോ ഹെറോയിനാണ് പിടികൂടിയത്.

ഹാരാരെയിൽ നിന്നും മുംബൈയിലെത്തിച്ച് ഇവിടെ നിന്ന് ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് എത്തിക്കുകയായിരുന്നു ഹെറോയിൻ. ആർക്ക് വേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് ഇവിടെ സൂക്ഷിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. കെട്ടിടത്തിന്റെ മുകളിൽ നിലയിൽ മുറി വാടകക്കെടുത്ത് രണ്ട് മാസമായി താമസിച്ച് വരികയായിരുന്നു ഇരുവരും. നർകോട്ടിക് കൺട്രോൾ ബ്യൂറോ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ പിടികൂടിയത്.
 

Share this story