കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ ബലക്ഷയം ഭയാനകമെന്ന് മദ്രാസ് ഐഐടി

ksrtc

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ ബലക്ഷയം രൂക്ഷമെന്ന് മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ട്. 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും ബലപ്പെടുത്തണമെന്നാണ് നിർദേശം. ടെർമിനൽ ബലപ്പെടുത്താൻ 30 കോടിയോളം രൂപ ചെലവ് വരുമെന്നും ഗതാഗത മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു

പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു വർഷമെങ്കിലും വേണ്ടി വരും. പ്രതീക്ഷിച്ചതിനേക്കാൾ ഭയാനകമാണ് അവസ്ഥ. കെട്ടിടം ആർക്കിടെക്ടിനെതിരെ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ സർക്കാർ തലത്തിൽ എൻജിനീയറിംഗ് വിദഗ്ധർ നടത്തിയ പരിശോധനയിൽ വലിയ ബലക്ഷയമില്ലെന്നായിരുന്നു റിപ്പോർട്ട്. 

2015ലാണ് ടെർമിനൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്. 2021ൽ കെട്ടിടം അലിഫ് ഗ്രൂപ്പിന് പാട്ടത്തിന് നൽകി. ഓരോ മാസവും കെട്ടിടം വാടകക്ക് നൽകുന്നത് വൈകുമ്പോൾ പ്രതിമാസം സർക്കാരിന് 43 ലക്ഷം രൂപയാണ് നഷ്ടം.
 

Share this story