ജനാധിപത്യ സമൂഹത്തിൽ ആശയങ്ങൾ നിഷേധിക്കരുത്; ഡോക്യുമെന്ററി തടയരുതെന്ന് എംവി ഗോവിന്ദൻ

govindan

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യ സമൂഹത്തിനകത്ത് ആശയങ്ങൾ നിഷേധിക്കേണ്ട കാര്യമില്ല. ഒരാശയത്തെയും തടഞ്ഞുവെക്കരുത്. തടയാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധമുണ്ടാകണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഡിവൈഎഫ്‌ഐ, എസ് എഫ് ഐ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രദർശനം നടന്നത്. കോഴിക്കോട് ഡിവൈഎഫ്‌ഐ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പാലക്കാട് വിക്ടോറിയ കോളജിൽ എസ് എഫ് ഐയുടെ നേതൃത്വത്തിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പ്രദർശനത്തിന് പിന്നാലെ കോളജിലേക്ക് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം അനുമതിയില്ലാത്ത പ്രദർശനത്തിനെതിരെ പ്രിൻസിപ്പാൾ പോലീസിൽ പരാതി നൽകി.
 

Share this story