ഇടുക്കി നരക്കാനത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്
Nov 24, 2022, 15:07 IST

ഇടുക്കി നരക്കാനത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയാണ് കൊലപ്പെട്ടത്. ഗ്യാസ് തുറന്നുവിട്ട് ചിന്നമ്മയെ കത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മോഷണശ്രമത്തിനിടെയാണോ കൊലപാതകമെന്ന് പരിശോധിച്ച് വരികയാണ്
കഴിഞ്ഞ ദിവസമാണ് എൺപത് ശതമാനത്തിലധികം കത്തിക്കരിഞ്ഞ നിലയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് ചിന്നമ്മക്കൊപ്പം വീട്ടിൽ താമസിച്ചിരുന്നത്. സംഭവ സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകൾ സ്‌കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് ചിനമ്മയുടെ മൃതദേഹം കണ്ടത്.