പാണക്കാട് തങ്ങൾ ഒരു അഭിപ്രായം പറഞ്ഞാൽ മറിച്ചൊന്ന് ലീഗിൽ ഇല്ല: പി കെ കുഞ്ഞാലിക്കുട്ടി

kunhalikkutty

കെഎം ഷാജിയുടെ വിശദീകരണം തൃപ്തികരമാണെന്ന സാദിഖലി തങ്ങളുടെ പരാമർശത്തിന് പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. ഏത് വിഷയത്തിലും പാണക്കാട് തങ്ങൾ അഭിപ്രായം പറഞ്ഞാൽ മറിച്ചൊരു അഭിപ്രായം ലീഗിൽ ഇല്ല. നേതാക്കൾക്ക് എപ്പോൾ വേണമെങ്കിലും പാണക്കാട് തങ്ങളെ കാണാം. മുനീറും ഇടിയും തങ്ങളെ സന്ദർശിച്ചത് അങ്ങനെ കണ്ടാൽ മതി. ലീഗിൽ രണ്ടു ചേരി ഇല്ല. അച്ചടക്ക സമിതി രൂപീകരിക്കണമെന്ന തീരുമാനം നേരത്തെ എടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇന്ന് രാവിലെയാണ് സാദിഖലി തങ്ങളെ കണ്ട് കെഎം ഷാജി വിശദീകരണം നൽകിയത്. ഷാജിയുടെ വിശദീകരണം തൃപ്തികരമാണെന്ന് സാദിഖലി തങ്ങൾ പിന്നാലെ വിശധീകരിക്കുകയും ചെയ്തു. ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞു. പാർട്ടി വേദികളിൽ പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം. പുറത്തുപറയുന്നതിൽ സൂക്ഷ്മത പുലർത്തണം. ഇക്കാര്യം ഷാജിയെ അറിയിച്ചതായും തങ്ങൾ പറഞ്ഞിരുന്നു.
 

Share this story