കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയാണ് കേരള പൊലീസ്; ലീഗിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ആരോപണം

League

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ പേരിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുസ്ലീം ലീഗ്. പോപ്പുലർ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്ത് ജപ്തി ചെയ്ത് സർക്കാരും പിഎഫ്ഐയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് മുസ്ലിം ലീഗിന്‍റെ ആരോപണം. 

മലപ്പുറം  എടരിക്കോട് പഞ്ചായത്തിലെ മുസ്ലീം ലീഗ് മെമ്പർ സിടി അഷ്റഫും നടപടി നേരിട്ടു. തെറ്റായ ജപ്തി നടപടികൾ സർക്കാർ മനപ്പൂർവ്വം നടത്തിയതാണെന്നാണ് മുസ്ലിം ലീഗിന്‍റെ പ്രധാന ആരോപണം. നിയമ നടപടി സ്വീകരിക്കാനും നിയമസഭയിൽ ആയുധമാക്കാനുമാണ് മുസ്ലിം ലീഗിന്‍റെ നീക്കം. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് സ്വത്ത് കണ്ടെത്തൽ നടപടികളിൽ കേരള പോലീസ് സ്വീകരിച്ചതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.  

Share this story