ഇലന്തൂർ ഇരട്ട നരബലി: പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

narabali

ഇലന്തൂർ ഇരട്ടനരബലിയിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. റോസിലിയുടെ മൃതദേഹാവശിഷ്ടങ്ങൾ രണ്ട് ദിവസത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. 

പത്മയുടെ മൃതദേഹം വിട്ടുകിട്ടാൻ മകനടക്കമുള്ള ബന്ധുക്കൾ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകിയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ ഇന്ന് തന്നെ ധർമപുരിയിലേക്ക് കൊണ്ടുപോകുമെന്നും വൈകുന്നേരം സംസ്‌കരിക്കുമെന്നും പത്മയുടെ മകൻ സെൽവരാജ് പറഞ്ഞു. 

പത്മയെ സെപ്റ്റംബർ 26നും റോസിലിയെ ജൂൺ 8നും കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. ഭഗവൽ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകൻ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ
 

Share this story