കണ്ണൂരിൽ അധ്യാപിക വിഷം കഴിച്ച് മരിച്ച സംഭവം; മിലിട്ടറി ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ
Wed, 28 Dec 2022

കണ്ണൂരിൽ അധ്യാപിക എലിവിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സൈനിക ഉദ്യോഗസ്ഥനായ പിലാത്തറ വിളയാങ്കോട് സ്വദേശി പിവി ഹരീഷിനെയാണ്(37) അറസ്റ്റ് ചെയ്തത്. ഭർതൃപീഡന കുറ്റവും ആത്മഹത്യാപ്രേരണാ കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഡിസംബർ 21നാണ് അധ്യാപികയയായ ലിജീഷ വിഷം കഴിച്ച് മരിച്ചത്. ബന്ധുക്കളുടെ പരാതിയിലാണ് ഭർത്താവിനെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.