കട്ടപ്പനയിൽ ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് വീണു; 16 പേർക്ക് പരുക്ക്
Jan 3, 2023, 10:20 IST

ഇടുക്കി കട്ടപ്പനയിൽ ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് പതിച്ച് നിരവധി പേർക്ക് പരുക്ക്. പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി വാനാണ് നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് പതിച്ചത്. 16 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.