കൊച്ചി കലൂരിൽ യുവതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിപ്പരുക്കേൽപ്പിച്ചു; അക്രമി രക്ഷപ്പെട്ടു

Police

കൊച്ചിയിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് കാൽനട യാത്രക്കാരിയെ വെട്ടിപ്പരുക്കേൽപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കലൂർ ആസാദ് റോഡിൽ വെച്ചാണ് ബംഗാൾ സ്വദേശി സന്ധ്യയെ വെട്ടിപ്പരുക്കേൽപ്പിച്ചത്

അക്രമി ഇതിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ടു. സന്ധ്യയുടെ മുൻ കാമുകനായ ഫറൂഖാണ് വെട്ടിയതെന്നാണ് വിവരം. രണ്ട് പെൺകുട്ടികൾ നടന്നുവരുമ്പോൾ ബൈക്കിലെത്തിയ ഒരാൾ വെട്ടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 

Share this story