കോട്ടയത്ത് യുവതിയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ പിടികൂടാനായില്ല

accident

കോട്ടയം പാലായിൽ കാൽനട യാത്രികയായ യുവതിയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ പിടികൂടാനായില്ല. കല്ലറ ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. യുവതി റോഡിൽ തെറിച്ചുവീണിട്ടും കാർ നിർത്താതെ പോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപ്പാസിന് സമീപത്താണ് അപകടം

അപകടത്തിൽ യുവതിയുടെ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. സംഭവത്തിൽ യുവതി പരാതി നൽകിയിട്ടും വാഹനം കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. മരിയൻ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. സ്‌നേഹ റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വായുവിൽ ഉയർന്നുകറങ്ങിയ യുവതി താഴെ വീഴുകയായിരുന്നു.
 

Share this story