മൂന്നാറിൽ സ്‌കൂട്ടർ യാത്രികൻ കാട്ടനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

scooter

മൂന്നാർ ആനയിറങ്കലിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വളവ് തിരിഞ്ഞ് വന്ന സ്‌കൂട്ടർ ആനയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ട് ഭയന്നതോടെ സ്‌കൂട്ടർ മറിഞ്ഞു. ആന പാഞ്ഞടുത്തെങ്കിലും സമീപത്തുണ്ടായിരുന്ന ആളുകൾ ബഹളമുണ്ടാക്കിയതോടെ ആക്രമിക്കാതെ ആന മാറിപ്പോകുകയായിരുന്നു

ശങ്കരപാണ്ടിമെട്ടിൽ നിന്ന് ചിന്നക്കനാൽ ഭാഗത്തേക്ക് റോഡിലൂടെ പോകുകയായിരുന്ന ചക്കക്കൊമ്പൻ എന്ന ആനയുടെ മുന്നിൽ നിന്നാണ് സ്‌കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത്.
 

Share this story