പറവൂരിൽ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 17 പേർ ആശുപത്രിയിൽ
Tue, 17 Jan 2023

എറണാകുളം വടക്കൻ പറവൂരിൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഇതുവരെ 17 പേരാണ് ചികിത്സ തേടിയത്. ഇന്ന് രാവിലെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മൂന്ന് പേരാണ് ആദ്യം ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒമ്പതായി. പിന്നീട് 17 പേരായി ഉയർന്നു.
പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സംഭവത്തിന് പിന്നാലെ നഗരസഭ അധികൃതരെത്തി ഹോട്ടൽ അടച്ചു. ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തി.