പത്തനംതിട്ട അടൂരിൽ എസ് എൻ ഡി പി യോഗം ശാഖാ പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടി

Police

പത്തനംതിട്ട അടൂരിൽ എസ് എൻ ഡി പി യോഗം ശാഖാ പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. പെരിങ്ങനാട് 2006ാം നമ്പർ ശാഖാ യോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരുക്കേറ്റത്. തൊട്ടടുത്ത വീട്ടിലെ ബൈക്കും അക്രമികൾ കത്തിച്ചു

ആക്രമണത്തിൽ പരുക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം എസ്എൻഡിപി ഗുരുമന്ദിരത്തിൽ മോഷണശ്രമം നടത്തിയ ആളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
 

Share this story