തൃശ്ശൂരിലെ ധ്യാനകേന്ദ്രത്തിന് മുന്നിൽ വിശ്വാസികളും സഭാബന്ധം ഉപേക്ഷിച്ചവരും തമ്മിൽ കൂട്ടത്തല്ല്
Fri, 6 Jan 2023

തൃശ്ശൂർ മുരിയാട് എംപറർ ഇമ്മാനുവേൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല്. വിശ്വാസികളെന്ന് വിശേഷിപ്പിക്കുന്നവരും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് സംഘർഷമുണ്ടായത്. കാറിൽ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയെയും കുടുംബത്തെയും മർദിച്ചതായും പരാതിയുണ്ട്. സഭാ ബന്ധം ഉപേക്ഷിച്ചവരാണ് ഷാജിയും കുടുംബവും. ആക്രമണത്തിൽ ഷാജിക്കും മകനും മരുമകൾക്കും പരുക്കുണ്ട്. ഇരുകൂട്ടരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.