അഴുകിയ മാംസം പിടികൂടിയ സംഭവം; ജൂനൈസിനെതിരെ മനഃപൂർവം വിഷവസ്തു കഴിപ്പിച്ചെന്ന കേസ്

sunami

കളമശ്ശേരി കൈപ്പടമുകളിൽ അഴുകിയ മാംസം സൂക്ഷിച്ചതിന് പിടിയിലായ സ്ഥാപനം ഉടമ ജുനൈസിനെതിരെ ചുമത്തിയത് മനഃപൂർവം അപായപ്പെടുത്താൻ വിഷവസ്തു കഴിപ്പിച്ചെന്ന വകുപ്പ്.  പത്ത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി സെക്ഷൻ 328 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. നിശ്ചിത താപനിലക്ക് താഴെ മാംസം സൂക്ഷിച്ചാൽ ബാക്ടീരിയ പ്രവർത്തിച്ച് വിഷമായി മാറും. ഇത് കണക്കിലെടുത്താണ് 328 വകുപ്പ് ചുമത്തിയിരിക്കുന്നത്

സംഭവത്തിൽ ജുനൈസിന്റെ സുഹൃത്ത് നിസാബിന്റെ്‌റസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മാംസം പിടികൂടുന്നതിന് മുമ്പ് അവസാന ദിവസങ്ങളിൽ 24 കടകളിലേക്കാണ് ഇവിടെ നിന്ന് മാംസം വിതരണം ചെയ്തിരുന്നതെന്ന് പോലീസിനോട് പ്രതികൾ പറഞ്ഞിട്ടുണ്ട്. മൂന്ന് ദിവസം മലപ്പുറത്ത് നടത്തിയ തെരച്ചിലിലാണ് പൊന്നാനിയിൽ നിന്ന് ജുനൈസിനെ പോലീസ് പിടികൂടിയത്. ഇയാളുടെ സ്ഥാപനത്തിൽ നിന്ന് 515 കിലോ അഴുകിയ മാംസമാണ് പോലീസ് പിടിച്ചെടുത്തത്.
 

Share this story