വീണുകിട്ടിയ മദ്യം കുടിച്ച സംഭവം; ചികിത്സയിലായിരുന്ന അടിമാലി സ്വദേശി മരിച്ചു

suicide

അടിമാലിയിൽ വഴിയിൽ നിന്ന് വീണുകിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പട്ടയാടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്‌സരകുന്നിൽ നിന്നും വീണു കുട്ടി മദ്യം അനിൽകുമാർ, മനോജ്, കുഞ്ഞുമോൻ എന്നിവർ ചേർന്ന് കുടിച്ചതും അവശനിലയിലായതും. 

അവശനിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അനിൽ കുമാറും മനോജും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവർ കഴിച്ചത് വ്യാജമദ്യമാണോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. വഴിയിൽ കിടന്ന് ലഭിച്ച മദ്യം സുഹൃത്ത് സുധീഷാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. സുധീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.
 

Share this story