എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎൽഎമാർ; സിപിഐക്കെതിരെ കെ ടി ജലീൽ

jaleel

എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎൽഎമാർ എന്ന് കെടി ജലീൽ. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടുപിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏത് ചേരിയെയാണെന്ന് ഗൗരവപൂർവം ആലോചിച്ചാൽ മതിയാകുമെന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ കെടി ജലീലിനും പി വി അൻവറിനും വിമർശനമുണ്ടായ സാഹചര്യത്തിലാണ് കുറിപ്പ്

കുറിപ്പിന്റെ പൂർണരൂപം


എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടു പിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂർവ്വം ആലോചിച്ചാൽ നന്നാകും. 
യഥാർത്ഥ മതനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും നിൽക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കിൽ 'അസുഖം' വേറെയാണ്. അതിനുള്ള ചികിൽസ വേറെത്തന്നെ നൽകണം.

Share this story