ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ ഉദ്ഘാടനം നിർവഹിക്കുന്നത് സൂപ്പർ താരം

greenfield

ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിക്കും. തിങ്കളാഴ്ച വൈകുന്നേരം ആറരക്ക് ഹോട്ടൽ താജ് വിവാന്തയിൽ നടക്കുന്ന ചടങ്ങിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ വർഗീസ് അധ്യക്ഷനാകും

രാത്രി ഏഴര മുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോമായ പേടിഎമ്മിലൂടെ ടിക്കറ്റുകൾ ലഭിക്കും. മത്സരത്തിന്റെ ടീസർ വീഡിയോയുടെ പ്രകാശനം മുൻ എം പി പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. ചടങ്ങിൽ ഇന്ത്യൻ താരം സഞ്ജു സാംസണെ ആദരിക്കും. മത്സരത്തിന്റെ ബാങ്കിംഗ് പാർട്ണറായ ഫെഡറൽ ബാങ്കുമായും ടിക്കറ്റിംഗ് പാർട്ണറായ പേടിഎം ഇൻസൈഡറുമായും മെഡിക്കർ പാർട്ണറായ അനന്തപുരി ഹോസ്പിറ്റലുമായുള്ള ധാരണാപത്രങ്ങൾ ചടങ്ങിൽ കൈമാറും
 

Share this story