വേതന വർധനവ് അടക്കം ഉന്നയിച്ച് സ്വകാര്യ നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തൃശ്ശൂരിൽ ആരംഭിച്ചു

nurse

വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നടത്തുന്ന സൂചന പണിമുടക്ക് തൃശ്ശൂരിൽ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സമരം നടത്തുന്നത്. പ്രതിദിന വേതനം 1500 രൂപയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുമായാണ് പണിമുടക്ക്

രാവിലെ പത്ത് മണിക്ക് പടിഞ്ഞാറെക്കോട്ടയിൽ നിന്നും കലക്ടറേറ്റിലേക്ക് പ്രകടനവും നടത്തുന്നുണ്ട്. അത്യാഹിത വിഭാഗങ്ങളടക്കമുള്ള അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
 

Share this story