ബില്ലുകൾ ഒപ്പിടാത്തതിനെതിരെ പരോക്ഷ വിമർശനം; ഗവർണറെ കൊണ്ട് തന്നെ വായിപ്പിച്ച് സർക്കാർ

governor

നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർക്കെതിരായ പരോക്ഷ വിമർശനം ഗവർണറെ കൊണ്ട് തന്നെ വായിപ്പിച്ച് സർക്കാർ. ബില്ലുകള് നിയമമാകുന്നു എന്നുറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. നിയമസഭ ജനങ്ങളുടെ അധികാരവും അഭിപ്രായവും പ്രതിനിധീകരിക്കുന്നു എന്ന് പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതടക്കമുള്ള ബില്ലുകളിൽ ഗവർണർ ഒപ്പിടാതെ കാലതാമസം വരുത്തുകയാണ്

നയപ്രഖ്യാപന പ്രസംഗത്തിനിടെ കേന്ദ്രസർക്കാരിനെയും ഗവർണർ വിമർശിച്ചിരുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം നടക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ശക്തമായ രാജ്യത്തിന് ശക്തമായ കേന്ദ്രവും അധികാര ശ്രേണികളും വേണം. ജനങ്ങളുടെ താത്പര്യങ്ങൾ പ്രതിഫലിക്കുന്ന നിയമസഭകൾ സംരക്ഷിക്കപ്പെടണമെന്നും പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
 

Share this story