ഏലയ്ക്കയിൽ കീടനാശിനി; ശബരിമലയിൽ അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു

high court

ശബരിമലയിൽ അരവണ പായസം വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അരവണക്കായി ഉപയോഗിക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണിത്. 

സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉടൻ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഇത്തരം അരവണയുടെ സാമ്പിൾ പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ അത് ലഭ്യമല്ലെങ്കിൽ ഏലയ്ക്ക ഇല്ലാതെയോ അരവണ നിർമിക്കാം. ഇക്കാര്യത്തിൽ സ്‌പൈസസ് ബോർഡുമായി കൂടിയാലോചന നടത്താനും കോടതി നിർദേശിച്ചു

Share this story