തലശ്ശേരിയിലെ ഹോട്ടലുകളിൽ പരിശോധന ; പുതിയ ബസ് സ്റ്റാൻഡിലെ ഒരു ഹോട്ടൽ അടച്ചു പൂട്ടി

Lo

തലശ്ശേരി നഗരസഭയിലെ ടൗണിലെ ഹോട്ടലുകളിൽ മുൻസിപ്പൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് പുതിയ ബസ്റ്റാന്റ്ലെ ടോപ്പാസ് കിച്ചൺ അടച്ചു പൂട്ടി.

ന്യുനതകൾ പരിഹരിച്ചതിന് ശേഷം മാത്രമേ ഹോട്ടൽ തുറന്ന് പ്രവർത്തികാൻ അനുവദിക്കുകയുള്ളൂ എന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

ഹെൽത്ത്‌ കാർഡ്കൾ, കുടിവെള്ള പരിശോധന റിപ്പോർട്ട്‌ എന്നിവ ഇല്ലാതെയും ശുചിത്വ മാനദണ്ഡ പാലിക്കാത്ത സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

പരിശോധനയിൽ ഹെൽത്ത്‌ സൂപ്പർ വൈസർ കെ പ്രമോദ്, എച് ഐ മാരായ യു കെ സനൽകുമാർ, കെ ബാബു, അരുൺ എസ് നായർ, ജെ എച് ഐ ബി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Share this story