മഹാബലിക്കൊപ്പം ജനിച്ച ആളാണോ വി മുരളീധരൻ; കേന്ദ്രമന്ത്രിക്ക് വിവരമില്ലെന്നും ഇ പി ജയരാജൻ

ep

ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മഹാബലി ജനിച്ചത് കേരളത്തിൽ അല്ലെന്ന പരാമർശം നടത്തിയ കേന്ദ്രമന്ത്രി വിവരമില്ലാത്ത ആളാണ്. ഇക്കാര്യം അധികാരികമായി പറയാൻ മഹാബലിക്കൊപ്പം ജനിച്ച ആളാണോ വി മുരളീധരൻ എന്നും ഇ പി ജയരാജൻ ചോദിച്ചു

ഓണാഘോഷങ്ങളുമായുള്ള മഹാബലിയുടെ ബന്ധം മനസ്സിലാകുന്നില്ലെന്നായിരുന്നു വി മുരളീധരന്റെ പ്രസ്താവന. നർമദാ നദിയൂടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ലെന്നും വി മുരളീധരൻ പറഞ്ഞു.
 

Share this story