മുഖ്യമന്ത്രി നൽകിയ കത്തല്ലേ, പ്രേമലേഖനം ഒന്നും അല്ലല്ലോ; ഗവർണറെ പരിഹസിച്ച് കാനം രാജേന്ദ്രൻ

kanam

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നു. കുറേകാലമായി ഇത് സഹിക്കുന്നു. രാജഭരണം അല്ലാലോ. ഇല്ലാത്ത അധികാരമുണ്ടെന്ന് ആണ് ഗവർണറുടെ മട്ട്. കത്തുകൾ പ്രസിദ്ധപ്പെടുത്തുമെന്നാണ് ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നും കാനം പരിഹസിച്ചു

അതേസമയം മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നു എന്നായിരുന്നു ഗവർണറുടെ ഇന്നത്തെ മറുപടി. കണ്ണൂർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ഗവർണർക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷിക്കാനെന്നും ഗവർണർ ചോദിച്ചു. 

കഴിഞ്ഞ ദിവസം ആർ എസ് എസ് മേധാവി താമസിക്കുന്നിടത്ത് പോയി ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സർക്കാരിനെതിരെ വിമർശനം ഗവർണർ കടുപ്പിക്കുന്നത്. പിണറായി വിജയന്റെ കത്തും നാളെ പുറത്തുവിടുമെന്നാണ് ഗവർണർ പറഞ്ഞത്. ഇതിനെയാണ് കാനം പരിഹസിച്ചത്.
 

Share this story