മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായമുണ്ടോ; ചെന്നിത്തലയെ പരിഹസിച്ച് മുരളി
Sat, 14 Jan 2023

ശശി തരൂരിനെ പരോക്ഷമായി വിമർശിച്ച രമേശ് ചെന്നിത്തലക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായമുണ്ടോ എന്നായിരുന്നു മുരളീധരന്റെ ചോദ്യം. തലേന്നിട്ട ഡ്രസ് അലക്കിയാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടായിരുന്നു സത്യപ്രതിജ്ഞയെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ പോയി. ഇപ്പോൾ ജനാധിപത്യമല്ലേയെന്നും കെ മുരളീധരൻ ചോദിച്ചു.
ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിൽ ആർക്കും എതിർപ്പില്ലെന്നും മുരളീധരൻ പറഞ്ഞു. നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റി വെച്ചെക്ക് എന്നുമായിരുന്നു തരൂരിനെതിരായ ചെന്നിത്തലയുടെ വിമർശനം.