യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ്; സർക്കാരിന് അത്യാവശ്യ കാര്യങ്ങൾ നിര്‍വഹിക്കണമെന്ന് കാനം

kanam

ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് 35 ലക്ഷത്തിന്റെ കാർ വാങ്ങാനുള്ള സർക്കാർ ഉത്തരവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിന് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കണം. യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ്. സർക്കാരിന്റെ സാധാരണ ചെലവുകൾ മാത്രമാണിത്

സാമ്പത്തികമായി സർക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പല കാര്യങ്ങളിലുണ്ട്. സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്താൽ മതിയോ എന്നും കാനം ചോദിച്ചു. യാത്ര ചെയ്യുന്നത് അധിക ചെലവല്ല. നല്ല വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ എന്താണ് കുഴപ്പം. എല്ലാം കണക്ക് വെച്ചാണ് സർക്കാർ ചെയ്യുന്നതെന്നും കാനം പറഞ്ഞു.
 

Share this story