മരിച്ചവർക്ക് പത്തനംതിട്ട നഗരസഭ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്‌തതായി ആക്ഷേപം
Fri, 13 Jan 2023

പത്തനംതിട്ട: വർഷങ്ങൾക്ക് മുൻപ് മരിച്ചവർക്ക് പത്തനംതിട്ട നഗരസഭ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്‌തതായി ആക്ഷേപം. 29 ലക്ഷത്തിലധികം രൂപ പരേതർക്ക് വിതരണം ചെയ്തതിൻ്റെ വിവരങ്ങളാണ്ഇപ്പോൾ പുറത്ത് വന്നത്. വിവരാവകാശ പ്രവത്തകനായ റഷീദ് ആനപ്പാറക്ക് ലഭിച്ചവിവരാവകാശ രേഖയിലൂടെയാണ് ക്രമക്കേട് പുറത്തായത്.
2019 മുതൽ മരണമടഞ്ഞ 68 ഓളം പേരുടെ അക്കൗണ്ടിലേക്കാണ് മരണ ശേഷവുംക്ഷേമ പെൻഷൻ വിതരണം ചെയ്ത് വരുന്നതായി കണ്ടെത്തിയത്. സോഷ്യൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഇത്തരത്തിൽ മരണമടഞ്ഞവരുടെ അകൗണ്ടിൽവിതരണം ചെയ്ത തുക കേരളാ സോഷ്യൽ സെക്യുരിറ്റി പെൻഷൻ ലിമിറ്റഡിന്റെഫണ്ടിലെക്ക് തിരികെ നൽകണമെന്ന് അവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല. ഇതിൽ ചില അക്കൗണ്ടുകളിൽ നിന്നും ബന്ധുക്കൾ പണംപിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.