ബില്ലിൽ ഒപ്പിടില്ലെന്ന് പറയുന്നത് അൽപ്പത്തരം; ഗവർണർ കേന്ദ്രത്തിന്റെ ഉദ്യോഗസ്ഥൻ മാത്രമെന്ന് എംവി ജയരാജൻ

jayarajan

ഗവർണർ രാജാവല്ല, കേന്ദ്രസർക്കാരിന്റെ ഉദ്യോഗസ്ഥൻ മാത്രമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഗവർണറുടെ നടപടികൾ ഭരണഘടനാ വിരുദ്ധമാണ്. എന്തും പറയുന്ന ആളായി ഗവർണർ മാറി. ചരിത്ര കോൺഗ്രസിൽ മുസ്ലിം വേട്ടയെ ഗവർണർ ന്യായീകരിച്ചു. ന്യൂനപക്ഷ വേട്ടയെ ന്യായീകരിക്കുന്ന പ്രസംഗത്തിനെതിരായ പ്രതിഷേധമാണ് കണ്ണൂരിലെ ചരിത്ര കോൺഗ്രസിലുണ്ടായതെന്നും ജയരാജൻ പറഞ്ഞു

ഏതെങ്കിലും ഗവർണർ ആർ എസ് എസുകാരന്റെ വീട്ടിൽ പോയി ആർ എസ് എസ് മേധാവിയെ കാണുന്ന രീതിയുണ്ടോ. ഗവർണർ പദവി ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണം. ഗവർണർ ആർ എസ് എസിനായി വാർത്താ സമ്മേളനം നടത്തുന്നു. കയ്യിലുള്ള തെളിവുകളെല്ലാം ഗവർണർ പുറത്തുവിടട്ടെ. ബില്ലിൽ ഒപ്പിടില്ലെന്ന് പറയുന്നത് അൽപ്പത്തരമാണെന്നും ജയരാജൻ പറഞ്ഞു.
 

Share this story