അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് നിഗമനം; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

anju

കാസർകോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യവിഷബാധയേറ്റാണ് അഞ്ജുശ്രീ മരിച്ചതെന്നായിരുന്നു സംശയം. 

എന്നാൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും സൂചന നൽകിയത്. കരൾ അടക്കം ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായിരുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നത് എന്നറിയാൻ ആന്തരികാവയവ രാസപരിശോധനാ ഫലം വരേണ്ടതുണ്ട്.
 

Share this story