പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരുത്തുന്നത് ശരിയല്ല: ചെന്നിത്തല

Ramesh Chennithala

പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ ഇടയാക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയമാണ്. അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ പാർട്ടിയിൽ ഇടമുണ്ട്. പാർട്ടിയുടെ ചട്ടക്കൂടിലൂടെ വേണം എല്ലാവരും പ്രവർത്തിക്കാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ശശി തരൂരിന്റെ മലബാർ പര്യടനത്തിൽ കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നേരത്തെ തരൂരിന്റെ മലബാർ പര്യടനത്തെ വിമർശിച്ച് വി ഡി സതീശൻ രംഗത്തുവന്നിരുന്നു. നേതൃത്വം തരൂരിന് അപ്രഖ്യാപിത വിലക്ക് കൊണ്ടുവന്നതോടെ ചില പരിപാടികൾ ഡിസിസി മാറ്റാൻ ശ്രമിച്ചതും വിവാദമായിരുന്നു.
 

Share this story