ഫുട്‌ബോൾ അമിത ലഹരിയാകരുത്, നിയന്ത്രിക്കാനാണ് പറഞ്ഞത്: നാസർ ഫൈസി കൂടത്തായി

nasar

ഫുട്‌ബോൾ ആരാധന ലഹരിയാകരുതെന്ന സമസ്തയുടെ പ്രസ്താവനയിൽ വിശദീകരണവുമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്‌ബോൾ അമിത ലഹരിയാകുന്നതിനെയാണ് എതിർക്കുന്നത്. ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ രീതിയിൽ നീങ്ങുന്നത് ചെറുക്കാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നത്. 

സ്‌പോർട്‌സ്മാൻ സ്പിരിറ്റോടുകൂടി ഇതിനെ കാണുന്നതിന് പകരം അതൊരു ലഹരിയും ജ്വരവുമാകുന്നു. അത് നല്ല പ്രവണതയല്ല. സ്‌പോർട്‌സ്മാൻ സ്പിരിറ്റിൽ കളി ആസ്വദിക്കട്ടെ. അതിനപ്പുറത്തേക്ക് അതിനെ കൊണ്ടുപോകുന്നത് താരാരധനയിലേക്ക് നയിക്കും. ലക്ഷങ്ങൾ ചെലവഴിച്ച് വലിയ കട്ടൗട്ടുകൾ ഉയർത്തുന്നു. സമ്പത്ത് ചെലവഴിക്കേണ്ടത് ഇത്തരം കാര്യങ്ങൾക്കല്ല. ഒരു പരിധി വേണം, പരിധി ലംഘിക്കാൻ പാടില്ലെന്നാണ് പറഞ്ഞതെന്നും നാസർ പറഞ്ഞു.
 

Share this story